CARE OF MINDS Powered by ROGERSOFT
ലഹരിയും സ്‌കൂൾക്കുട്ടികളും പ്രതിരോധ മാർഗങ്ങളും പത്തു വർഷം മുൻപ് നമ്മുടെ സ്‌കൂൾക്കുട്ടികളുടെ കയ്യിൽ ലഹരി എത്തുന്നുണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ലഹരിക്കച്ചവടം ഇപ്പോൾ കുട്ടികൾക്കിടയിൽ വ്യാപകമായതിനാൽ, വലിയ ഭയത്തോടെയാണ് പേരന്റ്സ് കുട്ടികളെ സ്‌കൂളിലും ട്യൂഷനും കളിക്കാനും വിടുന്നത്. ഇളം പ്രായത്തിൽ ലഹരി ഉപയോഗിച്ച് തുടങ്ങുന്നതാണ് പിന്നീട് അതിനു അടിപ്പെടാൻ പ്രധാന കാരണം. അതിനാൽ, സ്‌കൂൾക്കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് പിന്നീടതിന് അടിപ്പെടാതിരിക്കാനുള്ള… Read_more
ആര്യനും ഗൗരിയും നമ്മുടെ കുട്ടികളും ആര്യൻ ഖാന് ജാമ്യം കിട്ടാതിരുന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ഇരുപുറവും നിന്ന് ചർച്ച ചെയ്യുന്നു. അവൻ രാഷ്ട്രീയ പ്രേരിതമായി ടാർഗറ്റ് ചെയ്യപ്പെട്ടതാണെന്നും, ഉപ്പു തിന്നതാരായാലും വെള്ളം കുടിക്കട്ടെയെന്നും വാദങ്ങൾ. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ കോടതി അവനു സെലിബ്രിറ്റി പരിഗണന കൊടുക്കാതെ നിയമാനുസൃതം പ്രവർത്തിക്കട്ടെ. വലിയ സ്വപ്നങ്ങളുള്ള തന്റെ പ്രിയ മകൻ ജയിലിൽ കഴിയുമ്പോൾ വേദനിക്കുന്ന ഗൗരിഖാനെക്കുറിച്ച് സഹതപിക്കുന്നവരും ഒപ്പം പരിഹസിക്കുന്നവരുമുണ്ട്. സ്വന്തം ജീവിതത്തെ തൊടുന്നില്ല… Read_more
കൗമാര പ്രണയവും പേരന്റിങ് ധർമ്മവും സ്നേഹിച്ചു വളർത്തിയ കുട്ടി പെട്ടെന്നൊരുദിവസം മറ്റൊരാളെ ഇഷ്ടമാണെന്ന് പറയുകയും അയാളോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും മാതാപിതാക്കൾ പറയുന്നത് പൂർണമായി അവഗണിക്കുകയും ചെയ്യുന്നത് എത്ര വേദനാജനകമാണ്! പ്രേമം തിന്മയാണെന്നും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടുകൾ മേൽപ്പറഞ്ഞ തിരക്കഥയെ ആസ്പദമാക്കിയാണ് രൂപംകൊള്ളുന്നത്. നമ്മുടെ അപ്പൂപ്പനമ്മൂമ്മമാരുടെ കാലത്ത് കൗമാരത്തിൽ പ്രണയവും വിവാഹവും നടന്നിരുന്നു. എന്നാൽ, കൗമാരത്തിലെ പ്രണയത്തെക്കുറിച്ച് ഇന്നും പക്വമായ കാഴ്ചപ്പാട് പലർക്കുമില്ല. 'ഒരു… Read_more
കൗമാരം ചിറകുവിടർത്തുമ്പോൾ കൗമാരം പളുങ്കുപാത്രം പോലെയാണ്. വൈകാരിക വളർച്ചയ്ക്ക് ഏറ്റവും പ്രധാനമായ സമയമാണത്. വിശേഷിച്ചും, 10 വയസ്സുമുതൽ 12 വയസ്സുവരെയുള്ള ട്വീൻ (tween or preteen) എന്ന പ്രത്യേക കാലം. കൗമാര മനസ്സ് ഉടയാതെ നോക്കാൻ ഏറെ ശ്രദ്ധ വേണ്ട പ്രായമാണത്. പത്തു വയസ്സിനു മുമ്പ് കുട്ടികൾക്കായി പേരെന്റ്സ് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അവരിൽ സ്വയം മതിപ്പും ആത്മവിശ്വാസവും ഉണർത്തുക എന്നതാണ്. ശരിയായ ശിക്ഷണത്തിലൂടെ അവരിൽ നല്ല ശീലങ്ങൾ രൂപപ്പെടുത്തേണ്ടതും ആ പ്രായത്തിലാണ്. കൗമാരത്തിൽ… Read_more