CARE OF MINDS Powered by ROGERSOFT
ആര്യനും ഗൗരിയും നമ്മുടെ കുട്ടികളും ആര്യൻ ഖാന് ജാമ്യം കിട്ടാതിരുന്ന വിഷയത്തിൽ സോഷ്യൽ മീഡിയ ഇരുപുറവും നിന്ന് ചർച്ച ചെയ്യുന്നു. അവൻ രാഷ്ട്രീയ പ്രേരിതമായി ടാർഗറ്റ് ചെയ്യപ്പെട്ടതാണെന്നും, ഉപ്പു തിന്നതാരായാലും വെള്ളം കുടിക്കട്ടെയെന്നും വാദങ്ങൾ. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ കോടതി അവനു സെലിബ്രിറ്റി പരിഗണന കൊടുക്കാതെ നിയമാനുസൃതം പ്രവർത്തിക്കട്ടെ. വലിയ സ്വപ്നങ്ങളുള്ള തന്റെ പ്രിയ മകൻ ജയിലിൽ കഴിയുമ്പോൾ വേദനിക്കുന്ന ഗൗരിഖാനെക്കുറിച്ച് സഹതപിക്കുന്നവരും ഒപ്പം പരിഹസിക്കുന്നവരുമുണ്ട്. സ്വന്തം ജീവിതത്തെ തൊടുന്നില്ല… Read_more
ഫുൾ എ പ്ലസ് എന്ന അമിത ഫോക്കസ് കേരളത്തിന്റെ ഈ വർഷത്തെ പത്താം ക്ലാസ് വിജയ ശതമാനം ചരിത്ര വിജയമായി പ്രഖ്യാപിച്ചു. കോവിഡ് വിഴുങ്ങിയ അധ്യയന കാലത്തിനൊടുവിൽ വന്ന പരീക്ഷാഫലം നിരവധി കുട്ടികൾക്ക് ആശ്വാസമായിരിക്കാം. വിജയശതമാനം കൂടുമ്പോൾ വിജയമൂല്യം കുറയുമെന്നതും ഫലം എളുപ്പമാകുമ്പോൾ പ്രയത്നം കുറയുമെന്നതും ധാരാളം ചർച്ചയായി. ട്രോളുകൾ അത് ആഘോഷമാക്കി. ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഒരു അധ്യയന കാലത്തിന്റെ നഷ്ടപ്പെട്ട നല്ല നാളുകളും, ഇല്ലാതെപോയ രസകരമായ ക്‌ളാസ്സ്‌റൂം പഠന രീതികളും, സഹപാഠികളോട്… Read_more
ലഹരിയിൽ മയങ്ങാത്ത കൗമാരം സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോകാൻ ഒമ്പതാം ക്ലാസുകാരൻ വഴിയിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുന്നു. ബുള്ളറ്റിൽ അതുവഴി വരുന്ന ചെറുപ്പക്കാരൻ നിർത്തുന്നു, അവന് ലിഫ്റ്റ് കൊടുക്കുന്നു. അടുത്തദിവസം അതേസമയം അയാൾ അവന്റെ മുമ്പിലെത്തുന്നു, ട്യൂഷൻ ക്ലാസിലേക്ക് ലിഫ്റ്റ് കൊടുക്കുന്നത് പതിവാക്കുന്നു. അവർക്കിടയിൽ ഒരു സൗഹൃദം വളരുന്നു. ഇടയ്ക്ക് മരത്തണലിൽ വണ്ടി നിർത്തി അവർ സംസാരിക്കുന്നു. അയാൾ സിഗരറ്റ് വലിക്കുമ്പോൾ അവന് ചോക്ലേറ്റ് നൽകുന്നു. പിന്നീടൊരിക്കൽ അയാൾ "വാ ഒരു സ്ഥലം കാണിച്ചു തരാം" എന്നുപറഞ്ഞ്… Read_more
കൗമാര പ്രണയവും പേരന്റിങ് ധർമ്മവും സ്നേഹിച്ചു വളർത്തിയ കുട്ടി പെട്ടെന്നൊരുദിവസം മറ്റൊരാളെ ഇഷ്ടമാണെന്ന് പറയുകയും അയാളോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും മാതാപിതാക്കൾ പറയുന്നത് പൂർണമായി അവഗണിക്കുകയും ചെയ്യുന്നത് എത്ര വേദനാജനകമാണ്! പ്രേമം തിന്മയാണെന്നും യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടുകൾ മേൽപ്പറഞ്ഞ തിരക്കഥയെ ആസ്പദമാക്കിയാണ് രൂപംകൊള്ളുന്നത്. നമ്മുടെ അപ്പൂപ്പനമ്മൂമ്മമാരുടെ കാലത്ത് കൗമാരത്തിൽ പ്രണയവും വിവാഹവും നടന്നിരുന്നു. എന്നാൽ, കൗമാരത്തിലെ പ്രണയത്തെക്കുറിച്ച് ഇന്നും പക്വമായ കാഴ്ചപ്പാട് പലർക്കുമില്ല. 'ഒരു… Read_more
സൈബർസ്പേസും ആത്മവിശ്വാസമുള്ള കൗമാരവും ഒരു സുഹൃത്തിന്റെ മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷിക ആഘോഷം നടക്കുകയായിരുന്നു. മക്കളും ചെറുമക്കളും ഒത്തുചേർന്ന ആഘോഷത്തിൽ, ഒരു കൊച്ചു മിടുക്കനാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. മുത്തശ്ശനും മുത്തശ്ശിക്കും ആശംസകളർപ്പിച്ച് അവൻ തയ്യാറാക്കിയ ഷോർട്ട് വീഡിയോ എല്ലാരും നന്നായി ആസ്വദിച്ചു. അവന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്ന് വികാരിയച്ചൻ അനൗൺസ് ചെയ്തപ്പോൾ എല്ലാവരും കയ്യടിച്ചു. നമ്മുടെ വീടുകളിലെ വിശേഷാവസരങ്ങളിൽ ടെക്നോളജി വിദഗ്ധരായ നമ്മുടെ കുട്ടികൾ ഇത്തരം… Read_more